Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൃന്ദാവനത്തിൽ ഗുരുവായൂർ മാതൃകയിൽ ക്ഷേത്രം വരുന്നു; 65 സെന്റിൽ ഒരുങ്ങുന്നത് ഗുരുവായൂർ ക്ഷേത്രത്തിന്റെ തനിപ്പകർപ്പ്

വൃന്ദാവനത്തിൽ ഗുരുവായൂർ മാതൃകയിൽ ക്ഷേത്രം വരുന്നു; 65 സെന്റിൽ ഒരുങ്ങുന്നത് ഗുരുവായൂർ ക്ഷേത്രത്തിന്റെ തനിപ്പകർപ്പ്

സ്വന്തം ലേഖകൻ

ഗുരുവായൂർ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ മാതൃകയിൽ ക്ഷേത്രമുയരുന്നു. 120 കോടി രൂപ ചെലവിൽ 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തിൽ ക്ഷേത്രത്തിന്റെ തനിപ്പകർപ്പ് വരുക. നിർമ്മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും ഗുരുവായൂർ തന്ത്രിമഠത്തിൽ വ്യാഴാഴ്ച നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് ആചാര്യൻ.

ആഗോളതലത്തിൽ മെഡിറ്റേഷൻ-ചാരിറ്റബിൾ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള ബെംഗളൂരു ആസ്ഥാനമായ മോഹൻജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുന്നത്. വാസ്തുശാസ്ത്രത്തിൽ പേരുകേട്ട കാണിപ്പയ്യൂർ മനയിലെ കുട്ടൻ നമ്പൂതിരിപ്പാടാണ് കൈക്കോൽ കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. ഇത് തന്ത്രിയിൽനിന്ന് മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി ഏറ്റുവാങ്ങി. കുട്ടൻ നമ്പൂതിരിപ്പാട്, ഫൗണ്ടേഷൻ സിഇഒ. മധുസൂദനൻ രാജഗോപാൽ, പ്രവർത്തകരായ മിലിറ്റ്‌സ, പി. മധു, ടി.എം. അനുജൻ, ജയൻ ബിലാത്തിക്കുളം, ഗുരുവായൂർ ദേവസ്വം അസി. എൻജിനീയർ നാരായണൻ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

ട കൂട്ടിയിണക്കും. ഗുരുവായൂർ ക്ഷേത്രത്തിന്റെ നിർമ്മാണരീതികളിൽനിന്ന് ഒരു വ്യത്യാസവുമില്ലതെ, തനിമയോടെയാണ് ക്ഷേത്രം പണിയുന്നതെന്ന് മോഹൻജി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം 69 സെന്റിലാണ്. വിസ്തൃതിയിലും ഉയരത്തിലും അളവുകൾ ചെറുതായി കുറച്ചാണ് വൃന്ദാവനത്തിലെ പണി. ക്ഷേത്രനിർമ്മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതൽ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളിൽ നിർമ്മിതി പൂർത്തിയാക്കും.

ശ്രീകോവിൽ, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്‌കാരമണ്ഡപം, വാതിൽമാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങൾ, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങൾ ഇവിടെ നിർമ്മിച്ചശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും. വിദഗ്ധരായ എൻജിനീയർമാരുടേയും ക്ഷേത്രശില്പികളുടേയും മേൽനോട്ടത്തിൽ അവിെ ഒന്നരവർഷത്തിനുള്ളിൽ ക്ഷേത്രമതിലിനകത്തെ നിർമ്മാണം പൂർത്തിയാക്കിയശേഷം നടപ്പന്തലുകളും മറ്റും സാവകാശം പണിയും. ക്ഷേത്രത്തിൽ നടക്കുന്ന പൂജാചടങ്ങുകളും ആഘോഷങ്ങളും അതേപോലെത്തന്നെ നടത്താനും ആലോചനയുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP