Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജസ്ഥാനിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്ന് സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്ന് സച്ചിൻ പൈലറ്റ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സോണിയ ഗാന്ധിയെ തന്റെ അഭിപ്രായം അറിയിച്ചെന്നും രാജസ്ഥാനിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്നും സച്ചിൻ പൈലറ്റ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടും. കൂട്ടായി അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ഡൽഹിയിൽ സോണിയയുടെ വസതിയിലെത്തിയാണ് സച്ചിൻ കൂടിക്കാഴ്‌ച്ച നടത്തിയത്.

മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനിൽ ഹൈക്കമാന്റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്.

രാജസ്ഥാനിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം.

സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാൻ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോൺഗ്രസ് നേതൃത്വം അനുമതിയും നൽകിയില്ല. ഹൈക്കമാന്റിനെ മറികടന്ന് രാജസ്ഥാനിൽ എംഎൽഎമാർ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തിൽ സോണിയാ ഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്ന പക്ഷം സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. എന്നാൽ 2020-ൽ വിമതനീക്കം നടത്തി സർക്കാരിനെ വീഴ്‌ത്താൻ നോക്കിയ സച്ചിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ല എന്നായിയിരുന്നു ഗെലോട്ട് പക്ഷ എംഎ‍ൽഎമാരുടെ നിലപാട്.

സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, രാജസ്ഥാൻ മുഖ്യ മന്ത്രിസ്ഥാനത്തു തുടരുമോ എന്ന് ഗോലോട്ടിനോട് ആരാഞ്ഞിരുന്നു. ഇക്കാര്യം തീരുമാനിക്കേണ്ടത് സോണിയാ ഗാന്ധി ആണെന്നായിരുന്നു അപ്പോൾ അദ്ദേഹം നൽകിയ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP