Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലണ്ടനിലെ ഹോട്ടൽ മുറിയിൽവെച്ച് പണവും ആഭരണങ്ങളുമടങ്ങിയ ബാഗ് മോഷണം പോയി; പരാതിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം

ലണ്ടനിലെ ഹോട്ടൽ മുറിയിൽവെച്ച് പണവും ആഭരണങ്ങളുമടങ്ങിയ ബാഗ് മോഷണം പോയി; പരാതിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം

സ്വന്തം ലേഖകൻ

ലണ്ടൻ: ലണ്ടനിലെ ഹോട്ടൽ മുറിയിൽവെച്ച് ഇന്ത്യൻ വനിതാ താരത്തിന്റെ ബാഗും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി വെളിപ്പെടുത്തൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരായ പരമ്പരയ്ക്കായി ലണ്ടനിലെത്തിയ ഇന്ത്യൻ താരത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗാണ് മോഷണം പോയത്. ഇന്ത്യൻ താരം ടാനിയ ഭാട്ടിയയുടെ ബാഗാണ് ലണ്ടനിലെ ഹോട്ടൽ മുറിയിൽവച്ചു മോഷണം പോയത്. ട്വിറ്ററിലൂടെയാണ് ടാനി മോഷണ വിവരം വെളിപ്പെടുത്തിയത്.

'ആരോ തന്റെ മുറിയിൽ പ്രവേശിച്ചതായും പണം, കാർഡുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയടങ്ങിയ ബാഗ് മോഷ്ടിച്ചതായും' ടാനിയ ട്വിറ്ററിൽ കുറിച്ചു. ലണ്ടനിലെ ഹോട്ടൽ മുറിയിൽവച്ചുണ്ടായ മോഷണത്തിൽ ഞെട്ടലും ആശങ്കയും അറിയിക്കുന്നതായും ടാനിയ ട്വിറ്ററിൽ അറിയിച്ചു. 'മോഷണത്തിൽ വേഗത്തിലുള്ള അന്വേഷണവും പ്രശ്‌നപരിഹാരവുമാണു പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർദ്ദേശിച്ച ഹോട്ടലിൽ ഇത്തരത്തിലൊരു സുരക്ഷാ വീഴ്ചയുണ്ടായതു ഞെട്ടിക്കുന്ന കാര്യമാണ്.' ടാനിയ അഭിപ്രായപ്പെട്ടു. ടാനിയയുടെ പരാതിയിൽ ഹോട്ടൽ അധികൃതർ വിവരങ്ങൾ തേടിയിട്ടുണ്ട്.

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും ടാനിയയ്ക്ക് ഒരു മത്സരവും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 19 ഏകദിനങ്ങളും 53 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ടാനിയ ഭാട്ടിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP