Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നു മുതൽ തത്സമയം; യൂട്യൂബിലൂടെ ഇന്നു മുതൽ പൊതുജനങ്ങൾക്കും കാണാം: വൈകാതെ സ്വന്തം പ്ലാറ്റ്‌ഫോം

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നു മുതൽ തത്സമയം; യൂട്യൂബിലൂടെ ഇന്നു മുതൽ പൊതുജനങ്ങൾക്കും കാണാം: വൈകാതെ സ്വന്തം പ്ലാറ്റ്‌ഫോം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നു മുതൽ തത്സമയം പൊതുജനങ്ങൾക്കു കാണാം. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. ഇതിനുള്ള ട്രയൽ പരിശോധനയുടെ ഭാഗമായി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഒന്നാം കോടതിയിലെയും ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടാം കോടതിയിലെയും നടപടികൾ ലൈവായി നൽകി.

ഇതിനിടെ, സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് പ്രത്യേക സംവിധാനം നിലവിൽ വരുമെന്നു ജസ്റ്റിസ് ലളിത് അറിയിച്ചു. കോടതി നടപടികൾ പൊതുജനങ്ങൾക്കു ലഭ്യമാകുമ്പോൾ ഇതിന്റെ പകർപ്പവകാശം കൂടി ഉറപ്പാക്കണമെന്ന് അഭിഭാഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഒക്ടോബർ 17നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP