Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ അയച്ചവരെ ശിക്ഷിക്കാൻ സായുധ സംഘം; മ്യാന്മാറിൽ തടങ്കലിലായവരെ രക്ഷിക്കാൻ നടപടി ഊർജിതമാക്കി കേന്ദ്രസർക്കാർ

മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ അയച്ചവരെ ശിക്ഷിക്കാൻ സായുധ സംഘം; മ്യാന്മാറിൽ തടങ്കലിലായവരെ രക്ഷിക്കാൻ നടപടി ഊർജിതമാക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ചെന്നൈ: മ്യാന്മാറിൽ സായുധ സംഘത്തിന്റെ തടവിലായ ഇന്ത്യക്കാരെ രക്ഷിക്കാൻ നടപടി ഊർജിതമാക്കി കേന്ദ്രസർക്കാർ. കുടുങ്ങിക്കിടക്കുന്നവരുമായി തായ്ലൻഡിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട് പാസ്‌പോർട്ട് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു രക്ഷാശ്രമം തുടരുകയാണ്. മ്യാന്മറിലെ ഇന്ത്യൻ എംബസി മുഖേന നടത്തിയ രക്ഷാശ്രമങ്ങൾ വേണ്ട രീതിയിൽ വിജയിക്കാത്തതിനെ തുടർന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി ഇടപെട്ടത്.

മ്യാന്മറിൽ ഇന്ത്യക്കാരെ തടങ്കലിൽ പാർപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന സായുധസംഘം, ഈ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചവരെ കണ്ടെത്തി 'ശിക്ഷിക്കാൻ' നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ അയച്ചവരെ കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് ഗുണ്ടാസംഘം അറിയിച്ചെന്നും ഇന്ത്യക്കാരെ ലാവോസിലെ കൂടുതൽ നിയന്ത്രണങ്ങളുള്ള ക്യാംപിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയതായും തടവിലുള്ള മലയാളികൾ വെളിപ്പെടുത്തി.

അതേസമയം തടവിലുള്ള 300 അംഗസംഘത്തിലെ 30 മലയാളികളും പേരും മറ്റുവിവരങ്ങളും കൈമാറി. വരുംദിവസങ്ങളിൽ തുടർ നടപടികളുണ്ടാകുമെന്നാണു വിവരം. ഡേറ്റാ എൻട്രി ജോലിക്കെന്നു പറഞ്ഞ് ഇവരെ റിക്രൂട്ട് ചെയ്ത ഏജൻസികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഇന്ത്യക്കാർക്കു പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിന്റെ പിടിയിലുണ്ട്. കെനിയൻ എംബസി അവരുടെ പൗരന്മാരെ സായുധസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP