Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാനിസ്താനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിൽ മടങ്ങിയെത്തി; സംഘത്തിൽ പതിനാല് കുട്ടികളും മൂന്ന് നവജാത ശിശുക്കളും

അഫ്ഗാനിസ്താനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിൽ മടങ്ങിയെത്തി; സംഘത്തിൽ പതിനാല് കുട്ടികളും മൂന്ന് നവജാത ശിശുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതിൽ 38 പേർ പ്രായപൂർത്തിയായവരും 14 പേർ കുട്ടികളും മൂന്നു പേർ നവജാത ശിശുക്കളുമാണ്. കാബൂളിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. സിഖുകാരെ മടക്കി കൊണ്ടുവരാൻ അമൃത്സർ ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയാണ് പ്രത്യേക വിമാനം അടക്കം സൗകര്യങ്ങൾ ഏർപ്പാട് ചെയ്തത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഗുരുദ്വാരക്ക് ?നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ 68 അഫ്ഗാൻ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലെത്തിയിരുന്നു. അവർക്കുള്ള വിമാനക്കൂലിയും എസ്.ജി.പി.സിയാണ് വഹിക്കുന്നത്.

കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിലുണ്ടായ ആക്രമണത്തിന് ശേഷം ഇതുവരെ 68 അഫ്ഗാൻ ഹിന്ദുക്കളും സിഖുകാരും എത്തിയിട്ടുണ്ട്. അതിനുള്ള വിമാനക്കൂലിയും എസ്ജിപിസി വഹിക്കുന്നു.

ഗുരുദ്വാരക്ക് ?നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് നൂറിലേറെ സിഖ്-ഹിന്ദു മതവിശ്വാസികളായ 111 പേർക്ക് ഇ-വിസ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. 'എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.

ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിഖുകാരനടക്കം രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ആക്രമണം പ്രവാചക നിന്ദക്കുള്ള മറുപടിയാണെന്നായിരുന്നു ഐ.എസിന്റെ അവകാശവാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP