Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്യ മതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച 16കാരിയെ പിതാവ് വെടിവെച്ച് കൊന്നു

അന്യ മതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച 16കാരിയെ പിതാവ് വെടിവെച്ച് കൊന്നു

ന്യൂസ് ഡെസ്‌ക്‌

അലിഗഡ്: അന്യമതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 16കാരിയായ മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. കേസിൽ 56കാരനായ മുഗീസ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുമായി ഭാര്യ അകന്നു നിൽക്കുകയാണ്. അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ ഇയാൾ തന്നോടൊപ്പം വന്നു നില്ക്കാൻ പറഞ്ഞു നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. മകൾ യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ അഹമ്മദ് തോക്കുമായി വീട്ടിലേക്ക് ചെന്ന് കൊലപ്പെടുത്തുകയായിരുന്നു.

സ്വന്തം മതത്തിൽപ്പെട്ട ആളല്ലാത്ത കാരണത്താലാണ് ഇയാൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം ബർല പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കൊലപാതക കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്റ് ചെയ്തെന്ന് സർക്കിൾ ഇൻസ്പെക്ടർ അഭയ് കുമാർ പാണ്ഡെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP