Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടക ചിക്കമംഗളൂരുവിൽ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി

കർണാടക ചിക്കമംഗളൂരുവിൽ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി

ന്യൂസ് ഡെസ്‌ക്‌

ചിക്കമംഗലൂരു: കർണാടകയിൽ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു. നേതൃസ്ഥാനങ്ങളിൽ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തിൽ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് രാധ.

കേരളത്തിൽ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടർന്ന് പരാജയപ്പെട്ടത് വിവാദമായിരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറിയായി പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വം കെ സലിംകുമാറിനെ നിർദേശിച്ചു. തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ ഇഎസ് ബിജിമോൾ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തിൽ പുരുഷ മേധാവിത്വമാണെന്ന് ആരോപിച്ച് ഇ എസ് ബിജിമോൾ രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP