Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം മരണം; മുന്നിൽ യു.പിയും തമിഴ്‌നാടും

കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം മരണം; മുന്നിൽ യു.പിയും തമിഴ്‌നാടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം പേർ മരിച്ചു. 2021ൽ രാജ്യത്തെ മൊത്തം 4.22 ലക്ഷം അപകടങ്ങളിലായാണ് ഇത്രയും മരണങ്ങൾ. 24,711 പേർ മരിച്ച ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിലുള്ള സംസ്ഥാനം. 16,685 മരണങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്‌നാടാണ് രണ്ടാമത്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 4.03 ലക്ഷം റോഡപകടങ്ങളും (1,55,622 മരണം), 17,993 റെയിൽ അപകടങ്ങളും (16,431 മരണം), 1,550 ലെവൽ ക്രോസ് അപകടങ്ങളും (1,807) ആണ്. 2020നെ അപേക്ഷിച്ച് 2021ൽ അപകട മരണം കൂടിയത് തമിഴ്‌നാട്ടിലാണ്. ഇതിനുപിന്നാലെ മധ്യപ്രദേശ്, യു.പി, മഹാരാഷ്ട്ര, കേരളം എന്നിങ്ങനെയുമുണ്ട്. 2020ൽ സംസ്ഥാനത്ത് 27,998 മരണങ്ങളുണ്ടായപ്പോൾ 2021ൽ 33,051 ആയി വർധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP