Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്; ജാമ്യാപേക്ഷ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും

ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്; ജാമ്യാപേക്ഷ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ വ്യാജതെളിവുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഇവർക്ക് ഇടക്കാല ജാമ്യം നൽകുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.

ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെതിനെതുടർന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. ജൂൺ 22നാണ് ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയെന്നാരോപിച്ച് ടീസ്റ്റയെയും മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിനെയും തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപക്കേസിൽ മോദി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇത് സുപ്രീകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP