Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോശം കാലാവസ്ഥ: നിതീഷ് കുമാറിന്റെ ഹെലികോപ്ടർ അടിയന്തിരമായി താഴെയിറക്കി

മോശം കാലാവസ്ഥ: നിതീഷ് കുമാറിന്റെ ഹെലികോപ്ടർ അടിയന്തിരമായി താഴെയിറക്കി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹെലികോപ്റ്റർ വെള്ളിയാഴ്ച ഗയയിൽ അടിയന്തരമായി ഇറക്കി. ഗയയിലെയും ഔറംഗബാദിലെയും വരൾച്ച ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുകയായിരുന്നു നിതീഷ് കുമാർ. ഒടുവിൽ റോഡ് മാർഗമാണ് മുഖ്യമന്ത്രി പട്നയിലേക്ക് തിരിച്ചത്.

പട്‌നയിലേക്ക് മടങ്ങുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന്റെ പൈലറ്റ് ഗയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (മഗധ് റേഞ്ച്) വിനയ് കുമാർ പറഞ്ഞു. 

മൺസൂണിൽ 40% മഴയുടെ കുറവുണ്ടായതിനെത്തുടർന്ന് നിരവധി ജില്ലകൾ കടുത്ത വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയിലാണ്. പ്രശ്‌നങ്ങൾ നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഹെലികോപ്ടർ നിരീക്ഷണം നടത്താൻ തീരുമാനിച്ചത്. ബിഹാറിൽ മഴ കുറയുന്നതിനാൽ വരൾച്ചയുടെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ മുൻകരുതൽ സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് കഴിഞ്ഞയാഴ്ചയാണ് നിതീഷ് കുമാർ എൻഡിഎ വിട്ട് വീണ്ടും മഹാസഖ്യത്തിൽ ചേർന്ന് മുഖ്യമന്ത്രി പദം തുടർന്നത്. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നിതീഷ് എൻഡിഎ വിട്ട് ആർജെഡി മുന്നണിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP