Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ച് വീഡിയോ; മൂന്ന് കുട്ടികൾക്ക് വിഷം നൽകി യുവാവ് ജീവനൊടുക്കി

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ച് വീഡിയോ; മൂന്ന് കുട്ടികൾക്ക് വിഷം നൽകി യുവാവ് ജീവനൊടുക്കി

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെ മനോവിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകി യുവാവ് ജീവനൊടുക്കി. കർണാടകയിലെ തുമകുരുവിലാണ് സംഭവം. പി.എച്ച് കോളനിക്ക് സമീപം താമസിക്കുന്ന സമീയുള്ളയാണ് മരിച്ചത്.

വിഷം ഉള്ളിൽചെന്ന മൂന്ന് മക്കളും ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിഷം കഴിച്ച യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ സൈറ ബാനു തന്റെ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. സൗദി അറേബ്യയിലെത്തിയ സാഹിറ കാമുകനൊപ്പമുള്ള വിഡിയോ സമീയുള്ളക്ക് അയച്ചു കൊടുത്തു. കാമുകൻ കൂടെയുള്ള അവസരങ്ങളിൽ, സാഹിറ ഭർത്താവിനെ വിഡിയോ കോൾ വിളിച്ചിരുന്നതായും അപ്പോഴെല്ലാം കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ചിരുന്നതായും പൊലീസ് പറയുന്നു.

കാമുകനുമായി സന്തുഷ്ടയാണെന്ന് കാണിക്കാനായി സൈറ ബാനു സമീയുള്ളയെ വീഡിയോ കോളിൽ വിളിച്ച് പരിഹസിക്കുക പതിവായിരുന്നു. തിരിച്ചുവരണമെന്ന് മക്കൾ പല തവണ കരഞ്ഞുപറഞ്ഞിട്ടും സൈറ ബാനുവിന്റെ മനസ്സ് മാറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP