Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തൊന്നുകാരിയായ സുഹൃത്ത് ചതിയിൽപ്പെടുത്തി; പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ പിടിയിൽ

ഇരുപത്തൊന്നുകാരിയായ സുഹൃത്ത് ചതിയിൽപ്പെടുത്തി; പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ; മഹാരാഷ്ട്രയിലെ വിരാറിൽ പതിനൊന്നുകാരിയെ കൂട്ടബലാൽസംഗം ചെയ്തെന്ന കേസിൽ നാല് പേർ പിടിയിൽ. ഇരുപത്തൊന്നുകാരിയായ സുഹൃത്തിന്റെ ചതിയിൽപെട്ടാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. മൂന്നു യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി മൊബൈൽ നന്നാക്കാൻ വീടിനടുത്തുള്ള കടയിൽ പോയപ്പോൾ സുഹൃത്തായ 21കാരിയെ കാണുകയും അവർക്കൊപ്പം പോകുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു.

പെൺകുട്ടിയെ വിജന പ്രദേശത്ത് എത്തിച്ച യുവതി യുവാക്കളെ ഫോണിൽ വിളിച്ചു വരുത്തി. ഇരുപത്തിയൊന്നും ഇരുപതും വയസ്സ് വീതം പ്രായമുള്ള യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു യുവതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ 5.30 നാണ് പെൺകുട്ടിയെ യുവാക്കൾ മോചിപ്പിച്ചത്. അതുവരെ യുവതിയും സ്ഥലത്തുണ്ടായിരുന്നെന്നും യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിക്കുന്നത് നോക്കിനിന്നുവെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് അമ്മ വിരാർ പൊലീസിനു നൽകിയ പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്. യുവാക്കളെ പെൺകുട്ടിക്കു പരിചയമുണ്ടായിരുന്നില്ല. കൂട്ടുകാരിക്ക് പെൺകുട്ടിയുടെ കുടുംബത്തോട് മുൻ വൈരാഗ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP