Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന് ജോലി സ്ഥലത്ത് രഹസ്യ ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടക്കവേ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് ഭാര്യ

ഭർത്താവിന് ജോലി സ്ഥലത്ത് രഹസ്യ ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടക്കവേ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് ഭാര്യ

സ്വന്തം ലേഖകൻ

ചെന്നൈ: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചു ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ പുതുപ്പാട്ടു സ്വദേശിയായ തങ്കരാജി(32)നാണ് ഭാര്യയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ ഇയാളുടെ ഭാര്യ പ്രിയ(29)ക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മൊബൈൽ ഫോൺ പാർട്സ് നിർമ്മിക്കുന്ന കമ്പനിയിൽ സൂപ്പർവൈസറാണ് തങ്കരാജ്. ഇയാൾക്ക് ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്നായിരുന്നു പ്രിയയുടെ സംശയം. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ തങ്കരാജ് ഉറങ്ങാൻ പോയി. തുടർന്നാണ് ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് പ്രിയ തിളച്ച വെള്ളം ഒഴിച്ചത്.

തങ്കരാിന്റെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് തങ്കരാജിനെ വലാജ്പേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയുടെ ആക്രമണത്തിൽ യുവാവിന് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ വിവിധ വകുപ്പുകൾപ്രകാരം പ്രിയക്കെതിരേ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും കാവേരിപ്പക്കം പൊലീസ് അറിയിച്ചു. തങ്കരാജും പിയയും ഏഴുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതിമാർക്ക് രണ്ട് പെൺമക്കളും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP