Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉയർന്നജാതിക്കാർക്കുള്ള കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു; ഒമ്പതു വയസ്സുകാരനായ ദളിത് ബാലനെയും കൊണ്ട് പിതാവ് കയറി ഇറങ്ങിയത് ആറ് ആശുപത്രികൾ: ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം

ഉയർന്നജാതിക്കാർക്കുള്ള കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു; ഒമ്പതു വയസ്സുകാരനായ ദളിത് ബാലനെയും കൊണ്ട് പിതാവ് കയറി ഇറങ്ങിയത് ആറ് ആശുപത്രികൾ: ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്‌കൂളിൽ അദ്ധ്യാപകന്റെ ക്രൂര മർദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന് ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ദാരുണാന്ത്യം. അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ ദലിത് ബാലനെയും കൊണ്ട് 23 ദിവസത്തിനുള്ളിൽ പിതാവ് കയറിയിറങ്ങിയത് ആറ് ആശുപത്രികൾ ആണ്. എന്നിട്ടും കുട്ടിയുടെ ജീവൻ തിരികെ പിടിക്കാൻ ആയില്ല.

രാജസ്ഥാനിലെ ജലോറിലെ സുരാന ഗ്രാമത്തിലെ സ്‌കൂളിലാണ് കു്ടി ക്രൂര മർദ്ദനത്തിന് ഇരയായത്. ഉയർന്നജാതിക്കാർക്കുള്ള കുടിവെള്ള പാത്രത്തിൽ തൊട്ടു എന്നു പറഞ്ഞാണ് ഇന്ദ്രകുമാർ മേഖ്‌വാലിൻ എന്ന ഒമ്പതു വയസ്സുകാരനെ അദ്ധ്യാപകനായ ചായിൽ സിങ് (40) മർദിച്ചത്. കഴിഞ്ഞ 20ന് ആണ് സംഭവം നടന്നത്. ഈ മാസം 13ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചു. ദാഹം തോന്നിയതുകൊണ്ടാണ് സ്‌കൂൾ അധികൃതർക്കു വേണ്ടി വെള്ളം സൂക്ഷിച്ച പാത്രത്തിൽ നിന്ന് കുടിക്കാൻ നോക്കിയത്. എന്നാൽ കുട്ടിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിക്കുക ആയിരുന്നു.

മർദനമേറ്റ് കുട്ടിയുടെ ചെവിയിൽ നിന്ന് ചോരവന്നു. സ്‌കൂളിന്റെ മുന്നിൽ തന്നെ വർക്‌ഷോപ്പ് നടത്തുന്ന പിതാവിന്റെ അടുത്തുചെന്ന് ചെവി വേദനിക്കുന്ന കാര്യം അവൻ പറഞ്ഞു. പിതാവ് ദേവറാം കുട്ടിയെ ആദ്യം വഡോദരയിലെ ആശുപത്രിയിലും തുടർന്ന് ബിന്മാലിലെ ആശുപത്രിയിലും എത്തിച്ചു. വേദന മാറാതെ വന്നതിനെ തുടർന്ന് മൂന്നാമതൊരു മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയിലെത്തിച്ചു. അവർ നിർദേശിച്ചതിനെ തുടർന്ന് ദീസയിലെ നാലാമത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വേദന കുറയാതെ വന്നതോടെ ഉദയ്പുരിലെ ആശുപത്രിയിലേക്കും തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ചികിത്സകൾ വിഫലമാക്കിക്കൊണ്ട് കുഞ്ഞ് മരണപ്പെടുക ആയിരുന്നു. അതിനിടെ, ദലിത് ബാലന്റെ വീട് സന്ദർശിക്കാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പുർ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞതു വിവാദമായി. എത്രത്തോളം ക്രൂരമായാണ് ബാലനെ മർദിച്ചതെന്നാണ് ഇതു തെളിയിക്കുന്നതെന്ന് ഈ വിവരം പുറത്തുവിട്ട ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്‌ള ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP