Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗിയായ അമ്മയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടിയില്ല; കൈ വണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം: മൃതദേഹം കൈ വണ്ടിയിൽ തന്നെ വീട്ടിലെത്തിച്ച് മകൻ

രോഗിയായ അമ്മയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടിയില്ല; കൈ വണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം: മൃതദേഹം കൈ വണ്ടിയിൽ തന്നെ വീട്ടിലെത്തിച്ച് മകൻ

സ്വന്തം ലേഖകൻ

ലക്‌നൗ: രോഗിയായ അമ്മയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ മറ്റു വാഹനങ്ങളോ കിട്ടാതെ വന്നതോടെ കൈവണ്ടി ആംബുലൻസ് ആക്കി യുവാവ്. വയറു വേദനയെ തുടർന്ന് കൈവണ്ടിയിൽ ആശുപത്രിയിലെക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയിലെത്തും മുൻപേ അമ്മ മരിച്ചതിനെ തുടർന്ന് മൃതദേഹവും കൊണ്ടുള്ള മടക്കയാത്രയും കൈവണ്ടിയിൽ തന്നെയായിരുന്നു.

ജലാലാബാദ് പട്ടണത്തിൽ താമസിക്കുന്ന ബീന ദേവി (65) ആണ് തക്കസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. ബീനാ ദേവിയെ ആശുപത്രിയിലെത്തിക്കാൻ ആംബലൻസ് വിളിച്ച് കാത്തിരുന്നെങ്കിലും കിട്ടിയില്ല. രാവിലെ ബീന ദേവിക്ക് കടുത്ത വയറുവേദന ഉണ്ടായതിനെത്തുടർന്നാണ് ഭർത്താവും അയൽക്കാരും ആംബുലൻസ് വിളിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് വരാതിരുന്നതോടെ മകൻ ദിനേഷ് അമ്മയെ കൈവണ്ടിയിൽ കിടത്തി 4 കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് തിരിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അമ്മ മരിച്ചിരുന്നു.

എന്നാൽ, ആംബുലൻസിനായി ആരും വിളിച്ചില്ലെന്ന് 108 ആംബുലൻസ് സേവനത്തിന്റെ പ്രോഗ്രാം മാനേജർ സൗരഭ് ചൗഹാൻ അവകാശപ്പെട്ടു. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ഷാജഹാൻപുർ ചീഫ് മെഡിക്കൽ ഓഫിസർ പി.കെ.വർമ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP