Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

വീടിന് മുകളിൽ യുവാവ് ഉയർത്തിയത് പാക് പതാക; നിർമ്മിച്ചത് ബന്ധുവായ യുവതി; ലക്‌നൗവിൽ മൂന്ന് പേർക്കെതിരെ കേസ്

വീടിന് മുകളിൽ യുവാവ് ഉയർത്തിയത് പാക് പതാക; നിർമ്മിച്ചത് ബന്ധുവായ യുവതി; ലക്‌നൗവിൽ മൂന്ന് പേർക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നോ: വീടിന് മുകളിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഖുശിനഗറിലാണ് വീട്ടിൽ പാക് പതാക ഉയർത്തിയത്. തരിയസുജൻ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപർ വില്ലേജിൽ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയത്.

വിവരം ലഭിച്ചയുടൻ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാർ സിങ് പറഞ്ഞു. കേസിൽ സൽമാൻ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. പതാക നിർമ്മിച്ച് നൽകിയ സൽമാന്റെ ബന്ധു ഷഹനാസിനെതിയും (22) കേസെടുത്തിട്ടുണ്ട്. പതാക ഉയർത്താൻ സഹായിച്ചതിന് പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ പതാക ഉയർത്തി.

ഇന്നു മുതൽ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ജയന്തി വീടുകളിൽ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്‌കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകൾ ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP