Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദരിമാരുടെ രഹസ്യബന്ധം ചോദ്യം ചെയ്തു; വാടകക്കൊലയാളികളെ വിട്ട് സഹോദരനെ കൊലപ്പെടുത്തി; യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

സഹോദരിമാരുടെ രഹസ്യബന്ധം ചോദ്യം ചെയ്തു; വാടകക്കൊലയാളികളെ വിട്ട് സഹോദരനെ കൊലപ്പെടുത്തി; യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രഹസ്യബന്ധം എതിർത്ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതികൾ പിടിയിൽ. കലബുർഗി സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് സഹോദരൻ നാഗരാജ് മാതമാരിയെ (28) കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

ജൂലൈ 29ന് ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് നാഗരാജ് മാതമാരിയെ വാടക കൊലയാളി അവിനാഷിന്റെ (25) നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. കല്ലും പൊട്ടിയ ബീയർ കുപ്പിയും ഉപയോഗിച്ച് ഇടിച്ചും കുത്തിയുമായിരുന്നു കൊലപാതകം. നാഗരാജിനെ ഓട്ടോറിക്ഷയിൽ വലിച്ചുകയറ്റി കഴുത്തറുത്ത് മരണം ഉറപ്പാക്കിയെന്നും അലാൻഡ് റോഡിലുള്ള ഭോസ്ഗാ ക്രോസിൽ തള്ളിയെന്നും പൊലീസ് പറയുന്നു.

തലയിൽ ഒരു വലിയ കല്ല് കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അവിനാഷിനെ കൂടാതെ ആഷിക് (27), രോഹിത് (27) എന്നിവരും പിടിയിലായി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാഗരാജ് മാതമാരിയുടെ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാതമാരിയെ കൊല്ലാൻ അനിതയും മീനാക്ഷിയും 50,000 രൂപ വാഗ്ദാനം ചെയ്തെന്നു കൂട്ടുപ്രതികൾ മൊഴി നൽകി.

അനിതയും മീനാക്ഷിയും വിവാഹബന്ധം വേർപ്പെടുത്തി അമ്മയ്ക്കും നാഗരാജിനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ പലതവണയായി പ്രദേശത്തെ ഒന്നിലധികം പേരുമായി ഇവർ അടുപ്പം സ്ഥാപിച്ചതിനെ നാഗരാജ് ചോദ്യം ചെയ്തത് വൈരാഗ്യത്തിനു കാരണമായി.

നാഗരാജ് ഇവരിൽനിന്ന് നിരന്തരം പണം ആവശ്യപ്പെട്ടതും സഹോദരിമാരുടെ അനിഷ്ടത്തിനു കാരണമായി. രഹസ്യബന്ധം തുടരുന്നതിന് സഹോദരനെ വകവരുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നുവെന്നു കൽബുർഗി പൊലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP