Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുപം ഖേറിനും ബൊമാൻ ഇറാനിക്കുമൊപ്പം മല കയറുന്ന അമിതാഭ് ബച്ചൻ; 'ഉഞ്ജായി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

അനുപം ഖേറിനും ബൊമാൻ ഇറാനിക്കുമൊപ്പം മല കയറുന്ന അമിതാഭ് ബച്ചൻ; 'ഉഞ്ജായി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ഉഞ്ജായി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അമിതാഭ് ബച്ചൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അനുപം ഖേറും ബൊമൻ ഇറാനിയും ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുണ്ട്.

മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമൻ ഇറാനിയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്. സിനിമയുടെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. 11. 11. 2022ന് ആണ് ചിത്രം റിലീസ് ചെയ്യുക. ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ആണ് സൂരജ് ബർജത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രങ്ങളിൽ ഇനി 'ബ്രഹ്‌മാസ്ത്ര'യാണ് ആദ്യം റിലീസ് ചെയ്യാനുള്ളത്. 'ബ്രഹ്‌മാസ്ത്ര പാർട്ട് വൺ : ശിവ' സെപ്റ്റംബർ ഒമ്പതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. അയൻ മുഖർജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺബിർ കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

      View this post on Instagram

A post shared by Amitabh Bachchan (@amitabhbachchan)

ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. 'ബ്രഹ്‌മാസ്ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്ദം നൽകിയത് ചിരഞ്ജീവിയാണ്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‌മാസ്ത്ര' എത്തുക. ഹുസൈൻ ദലാലും അയൻ മുഖർജിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

സംവിധായകൻ എസ് എസ് രാജമൗലിയാണ് മലയാളമുൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ 'ബ്രഹ്‌മാസ്ത്ര' അവതരിപ്പിക്കുക. തെല നാഗാർജുനയും 'ബ്രഹ്‌മാസ്ത്ര'യിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‌മാസ്ത്ര പാർട് വൺ: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന മറ്റൊരു ചിത്രമാണ് 'ഗുഡ്‌ബൈ'. രശ്മിക മന്ദാന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വികാസ് ബാഹ്ൽ ചിത്രം സംവിധാനം ചെയ്യുന്നു. 'ഗുഡ്‌ബൈ' എന്ന ചിത്രം ഒക്ടോബർ ഏഴിനാണ് റിലീസ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP