Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ ഫെഡറൽ രൂപവും സഹകരണ ഫെഡറലിസവും ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തിൽ സംസ്ഥാനങ്ങളെ പ്രകീർത്തിച്ച് നരേന്ദ്ര മോദി

ഇന്ത്യയുടെ ഫെഡറൽ രൂപവും സഹകരണ ഫെഡറലിസവും ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തിൽ സംസ്ഥാനങ്ങളെ പ്രകീർത്തിച്ച് നരേന്ദ്ര മോദി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ ഫെഡറൽ രൂപവും സഹകരണ ഫെഡറലിസവും കോവിഡ് കാലത്ത് ലോകത്തിനുതന്നെ മാതൃകയായി ഉയർന്നുവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ വിഭവപരിമിതിയുണ്ടെങ്കിലും വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുമെന്ന സന്ദേശം ലോകത്തിലെ വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് 19 പ്രതിരോധ പോരാട്ടത്തിൽ സംസ്ഥാനങ്ങൾ വഹിച്ച പങ്കിനെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ശക്തിക്കനുസരിച്ച് നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം നിതി ആയോഗ് യോഗത്തിൽ പറഞ്ഞു.

2020-നു ശേഷം ഇതാദ്യമായാണ് ഓൺലൈൻ വഴിയല്ലാതെ നിതി ആയോഗ് യോഗം നടക്കുന്നത്. 2021-ൽ ഓൺലൈനിൽ ആയിരുന്നു യോഗം. 23 മുഖ്യമന്ത്രിമാർ, മൂന്ന് ലെഫ്റ്റനന്റ് ഗവർണർമാർ, രണ്ട് അഡ്‌മിനിസ്ട്രേറ്റർമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരാണ് ഞായറാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുക്കുന്നത്.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. വിള വൈവിധ്യവത്കരണം, പയറുവർഗങ്ങൾ, എണ്ണക്കുരു, മറ്റ് കാർഷികോത്പന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കൽ, സ്‌കൂൾ-ഉന്നത വിദ്യാഭ്യാസമേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളാണ് നിതി ആയോഗ് യോഗത്തിൽ ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP