Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

യാത്രക്കാർക്ക് ഇറങ്ങുന്നതിന് മൂന്നു വാതിൽ; കൂടുതൽ സൗകര്യമൊരുക്കി ഇൻഡിഗോ

യാത്രക്കാർക്ക് ഇറങ്ങുന്നതിന് മൂന്നു വാതിൽ; കൂടുതൽ സൗകര്യമൊരുക്കി ഇൻഡിഗോ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യാത്രക്കാർക്ക് മൂന്ന് വാതിലുകളിലൂടെ ഇറങ്ങുന്നതിന് സൗകര്യമൊരുക്കി ഇൻഡിഗോ. നിലവിൽ, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാകും ഇൻഡിഗോയെന്നും സിഇഒ റൊണോജോയ് ദത്ത അറിയിച്ചു.

ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യം നടപ്പാക്കുക. നിലവിൽ യാത്രക്കാരെയെല്ലാം ഇറക്കാൻ 14 മിനിറ്റ് വരെ സമയമെടുക്കും. മൂന്നാം വാതിൽ കൂടി തുറക്കുന്നതോടെ ആറ് മിനിറ്റ് മതിയെന്നാണു കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP