Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിനിക്കുനേരെ പീഡനശ്രമം; ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിർമ്മാണത്തൊഴിലാളി ആക്രമിച്ചെന്നു പരാതി

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിനിക്കുനേരെ പീഡനശ്രമം; ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിർമ്മാണത്തൊഴിലാളി ആക്രമിച്ചെന്നു പരാതി

സ്വന്തം ലേഖകൻ

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിനിക്കുനേരെ പീഡനശ്രമം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിർമ്മാണത്തൊഴിലാളി ആക്രമിച്ചെന്നാണു പരാതി. സംഭവത്തിൽ ഐഐടി അധികൃതർ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല.

ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു വിദ്യാർത്ഥിനി സൈക്കിളിൽ ഹോസ്റ്റലിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. പുതിയ അക്കാദമിക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലെ ഇടറോഡിൽവച്ച് നിർമ്മാണത്തൊഴിലാളിയെന്നു തോന്നിപ്പിക്കുന്നയാൾ ആക്രമിച്ചു. സൈക്കിളിൽനിന്നു തള്ളി താഴെയിട്ട്, കടന്നുപിടിക്കുകയായിരുന്നു. ഏറെ നേരത്തേ ശ്രമത്തിനൊടുവിൽ കുതറി രക്ഷപ്പെട്ട വിദ്യാർത്ഥിനി ഓടി രക്ഷപ്പെടുകയായിരുന്നു.

ചോരയൊലിപ്പിക്കുന്ന മുറിവുകളുമായാണ് ഹോസ്റ്റലിൽ എത്തിയത്. പെൺകുട്ടിയുടെ സുഹൃത്ത് സംഭവം നടന്നു രണ്ടുദിവസത്തിനു ശേഷമാണ് സ്റ്റുഡന്റ് ഡീന് ഇ-മെയിൽ വഴി പരാതി നൽകിയത്.പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.

മുന്നൂറിലേറെ വരുന്ന നിർമ്മാണത്തൊഴിലാളികളുടെ ഫോട്ടോകളിൽനിന്നു പ്രതിയെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടർന്ന് അന്നേദിവസം രാത്രി ജോലിയിലുണ്ടായിരുന്ന 35 പേരെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. എന്നാൽ പ്രതിയെ കണ്ടെത്താനായില്ല. ആക്രമണത്തിനിരയായ വിദ്യാർത്ഥിനിക്കു പൊലീസിൽ പരാതി നൽകാൻ താൽപര്യമില്ലെന്നാണു ഐഐടിയുടെ വിശദീകരണം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP