Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

നൂപൂർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശം; കർണാടകയിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു; തീവെയ്‌പ്പിൽ കടകളും വാഹനങ്ങളും കത്തി നശിച്ചു: കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ

നൂപൂർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശം; കർണാടകയിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു; തീവെയ്‌പ്പിൽ കടകളും വാഹനങ്ങളും കത്തി നശിച്ചു: കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: ബിജെപി മുൻ വക്താവ് നൂപൂർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തെ ചൊല്ലി കർണാടകയിൽ സംഘർഷവും തീവെയ്‌പ്പും. ബാഗൽകോട്ട് ബാദാമിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്കു കുത്തേറ്റു. മറ്റൊരാൾക്ക് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദു ജാഗരൺ വേദികെ ജില്ലാ സെക്രട്ടറി അരുൺ കട്ടിമണി, പ്രവർത്തകരായ ലക്ഷ്മൺ കട്ടിമണി, ചുംഗി യമന്നൂർ എന്നിവർക്കാണു കുത്തേറ്റത്. ബണ്ഡെ നവാസ് ഗോഖക് എന്നയാളുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു.

സ്ഥലത്തുണ്ടായ തീവയ്പിൽ അഞ്ച് കടകളും ഇരുചക്രവാഹനങ്ങളും പച്ചക്കറി കച്ചവടക്കാരുടെ ഉന്തുവണ്ടികളും കത്തി നശിച്ചു. ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് ഇന്ന് അർധരാത്രി വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് കാവലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറക്കില്ല. ഹിന്ദു ജാഗരണ വേദികെ ഇന്നും നാളെയും ബന്ദ് പ്രഖ്യാപിച്ചു. നൂപുർ ശർമയ്‌ക്കെതിരെ നടപടിയെടുക്കാത്തതു ചോദ്യം ചെയ്ത് വനിതാ ഡോക്ടർ ഫേസ്‌ബുക് കുറിപ്പിട്ടതാണു കലാപത്തിലേക്കു നയിച്ചത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവമാണു കലാപത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു.

13 ഇടത്ത് എൻഐഎ റെയ്ഡ്
മുംബൈ: നൂപുർ ശർമയെ അനുകൂലിച്ച മരുന്നുകട ഉടമ ഉമേഷ് കോൽഹെയെ മഹാരാഷ്ട്ര അമരാവതിയിൽ കൊലപ്പെടുത്തിയ കേസിൽ 13 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. വിദ്വേഷ ലഘുലേഖകൾ പിടിച്ചെടുത്തു. കൊലക്കേസിൽ അറസ്റ്റിലായ 7 പേരെയും 15 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഉമേഷിന്റെയും രാജസ്ഥാൻ ഉദയ്പുരിലെ കനയ്യലാലിന്റെയും കൊലപാതകങ്ങൾക്കു സമാനത ഉള്ളതിനാൽ പൊതുവായ ആസൂത്രണം നടന്നിട്ടുണ്ടോ, ഐഎസ് ബന്ധമുണ്ടോ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു പങ്കുണ്ടോ എന്നിവയാണ് അന്വേഷിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാവിനെ ചോദ്യംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP