Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്കു പിന്നാലെ കാമുകൻ മരിച്ച നിലയിൽ; കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് കുടുംബം

നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്കു പിന്നാലെ കാമുകൻ മരിച്ച നിലയിൽ; കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് കുടുംബം

ന്യൂസ് ഡെസ്‌ക്‌

ഭുവനേശ്വർ: ഒഡിയ ടെലിവിഷൻ താരം രശ്മിരേഖ ആത്മഹത്യ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ അവരുടെ ജീവിത പങ്കാളിയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. രശ്മിരേഖ ഓജയുടെ ഒപ്പം താമസിച്ചിരുന്ന കാമുകൻ സന്തോഷ് പാത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റൂർക്കലയിലെ സന്തോഷിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ ഇയാളെ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചു. ജൂൺ 18നാണ് രശ്മിരേഖയെ ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ഒരു കുറിപ്പും എഴുതി വച്ചിരുന്നു. പൊലീസ് മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ നടിയുടെ മരണത്തെ തുടർന്ന് പങ്കാളി സന്തോഷ് പത്രയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നടിയുടെ മരണം സംഭവിച്ച് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് റൂർക്കലയെ സ്വന്തം വസതിയിൽ ഇയാളെ തൂങ്ങിയ നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്.

രശ്മിരേഖയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ജീവനൊടുക്കുന്നതിനെക്കുറിച്ച് സന്തോഷ് ചിന്തിച്ചിരുന്നു. എന്നാൽ എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിച്ച് ഒപ്പം നിന്നുവെങ്കിലും ഇയാൾ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് മാതാവ് പറയുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

സന്തോഷ് പാത്രയ്ക്ക് നടിയുടെ മരണത്തിൽ പങ്കുണ്ടെന്നു രശ്മിരേഖയുടെ കുടുംബം ആരോപിച്ചിരുന്നു. രശ്മിരേഖ മരിച്ച വിവരം ഒപ്പം താമസിച്ചിരുന്ന സന്തോഷാണ് വീട്ടിൽ അറിയിച്ചതെന്നു രശ്മിരേഖയുടെ പിതാവ് പറഞ്ഞിരുന്നു.

സന്തോഷിന്റെ മരണവും ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രശ്മിരേഖയുടെ മരണവും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തിൽ ആർക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP