Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളടക്കം പിൻവലിക്കൽ: 'അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം', കേന്ദ്ര സർക്കാറിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ

ഉള്ളടക്കം പിൻവലിക്കൽ: 'അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം', കേന്ദ്ര സർക്കാറിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചില അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ ഇന്ത്യ. അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചത്. ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് കേന്ദ്രം ട്വിറ്ററിന് നോട്ടിസ് അയച്ചത്.

രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവർക്ക് നോട്ടീസ് അയക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റർ കോടതിയെ അറിയിച്ചു.

ഉത്തരവുകൾ അനുസരിക്കാതിരുന്നാൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിനു മുന്നറിയിപ്പു നൽകിയിരുന്നു. നിയമപരമായി മുന്നോട്ടു പോകാനുള്ള ട്വിറ്ററിന്റെ നീക്കത്തിൽ ഐ.ടി മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിയമപരമായി മുന്നോട്ടു പോകാനുള്ള ട്വിറ്ററിന്റെ നീക്കത്തിൽ പ്രതികരണവുമായി കേന്ദ്ര ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾക്കും നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുള്ള അവ്യക്തമായ ബാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP