Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്റർ പറക്കാനൊരുങ്ങവേ ആകാശത്തു കറുത്ത ബലൂണുകൾ; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്: സംഭവം ആന്ധ്രയിലെ വിജയവാഡ വിമാനത്താവളത്തിൽ

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്റർ പറക്കാനൊരുങ്ങവേ ആകാശത്തു കറുത്ത ബലൂണുകൾ; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്: സംഭവം ആന്ധ്രയിലെ വിജയവാഡ വിമാനത്താവളത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റർ പറക്കാനൊരുങ്ങവേ പ്രതിഷേധക്കാർ ആകാശത്തു കറുത്ത ബലൂണുകൾ ഉയർത്തിയതിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ വിജയവാഡ വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാവീഴ്ച ഉണ്ടായെന്ന വാർത്ത പൊലീസ് നിഷേധിച്ചു. വിമാനത്താവളത്തിന് 4.5 കിലോമീറ്റർ അകലെയാണ് ബലൂണുകൾ പറന്നതെന്നും പ്രധാനമന്ത്രി മടങ്ങി അഞ്ചു മിനിറ്റിനു ശേഷമാണ് കാണാൻ കഴിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

മോദിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നപ്പോൾ പ്രതിഷേധക്കാർ കറുത്ത ബലൂണുകളും പറത്തുകയായിരുന്നു. ഹെലിക്കോപ്റ്റർ പുറപ്പെടും മുൻപ് ചില കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ കറുത്ത ബലൂണും പ്ലക്കാർഡുകളും കയ്യിൽ കരുതി പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം എന്ന നിലയ്ക്ക് കറുത്ത ബലൂണുകൾ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ഹൈദരാബാദിൽനിന്ന് വിജയവാഡയിലേക്ക് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി എത്തുന്നതിന് മുൻപ് ബലൂണുമായി വന്ന മൂന്ന് പേരെ തടഞ്ഞതായി പൊലീസ് പറഞ്ഞു.

മോദിയുടെ ഹെലികോപ്റ്റർ പറന്ന് അഞ്ചു മിനിറ്റുകൾക്കകം രാജീവ് രത്തൻ, രവി പ്രകാശ് എന്നീ നേതാക്കൾ കെട്ടിട നിർമ്മാണ കമ്പനിയുടെ മുകളിൽനിന്നു ബലൂണുകൾ പറത്തുകയായിരുന്നു. രവി പ്രകാശിനെ കസ്റ്റഡിയിലെടുത്തു. രാജീവിനായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP