Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂൾ കുട്ടികളടക്കം 16 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂൾ കുട്ടികളടക്കം 16 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ഷിംല: ഹിമാചൽ പ്രദേശിൽ ബസ് റോഡുവക്കിലെ കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂൾകുട്ടികൾ അടക്കം പതിനാറ് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹിമാചൽ പ്രദേശിൽ കുളുവിലെ സൈഞ്ച് താഴ്‌വരയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്. റോഡുവക്കിലെ ആഴമേറിയ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് പതിക്കുകയായിരുന്നു.

ബസിൽ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിന് കാരണം ഇപ്പോഴും വ്യക്തമല്ല. കൂടുതൽ അന്വേഷണം കഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP