Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തികച്ചും പ്രകൃതി സൗഹാർദം; തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഹൈഡ്രജൻ ബോട്ടിന്റെ മാതൃക പുറത്തിറക്കി

തികച്ചും പ്രകൃതി സൗഹാർദം; തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഹൈഡ്രജൻ ബോട്ടിന്റെ മാതൃക പുറത്തിറക്കി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഹൈഡ്രജൻ ബോട്ടിന്റെ മാതൃക മുംബൈയിലെ മസ്ഗാവ് ഡോക് സി.എം.ഡി. വൈസ് അഡ്‌മിറൽ (റിട്ട.) നാരായണപ്രസാദാണ് പുറത്തിറക്കിയത്. ആറുപേർക്ക് യാത്രചെയ്യാവുന്ന ബോട്ടാണ്. 22 മണിക്കൂർവരെ പ്രവർത്തിക്കാം.

ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ തികച്ചും പ്രകൃതിസൗഹാർദമാണ്. വെള്ളവും താപവും മാത്രമാണ് പുറന്തള്ളുന്നത്. ബോട്ടിന്റെ രൂപകല്പനയും നിർമ്മാണവും മാസഗോൺ ഡോക്കിന്റെതാണ്. ടാറ്റാ അഡ്വാൻസ് സിസ്റ്റംസ്, വിജയ് മറൈൻ സർവീസ് എന്ന സ്ഥാപനങ്ങളുടെ സാങ്കേതികപങ്കാളിത്തത്തോടെയാണ് വികസിപ്പിച്ചത്. പ്രകൃതിസൗഹൃദമായ കപ്പൽനിർമ്മാണത്തിലേക്കുള്ള മികച്ച മുന്നേറ്റമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP