Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപിൽ കടൽക്ഷോഭം; ആന്ത്രോത്ത് ദ്വീപിലുണ്ടായ കൊടുങ്കാറ്റിൽ വീടുകളിലും ഓഫിസുകളിലും അടക്കം നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി; കവരത്തിയിലും ശക്തമായ കടലാക്രമണം

ലക്ഷദ്വീപിൽ കടൽക്ഷോഭം; ആന്ത്രോത്ത് ദ്വീപിലുണ്ടായ കൊടുങ്കാറ്റിൽ വീടുകളിലും ഓഫിസുകളിലും അടക്കം നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി; കവരത്തിയിലും ശക്തമായ കടലാക്രമണം

സ്വന്തം ലേഖകൻ

കൊച്ചി: ലക്ഷദ്വീപിൽ ശക്തമായ കടൽക്ഷോഭം. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ കാറ്റും കടൽക്ഷോഭവും രൂക്ഷമാണ്. കവരത്തിയും ആന്ത്രോത്ത് ദ്വീപും ശക്തമായ കടലാക്രമണത്തിന്റെ പിടിയിലാണ്.

ആന്ത്രോത്ത് ദ്വീപിലുണ്ടായ കൊടുങ്കാറ്റിൽ വീടുകളും ഓഫിസുകളും പള്ളിയും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചു. ആന്ത്രോത്ത് ഡപ്യൂട്ടി കലക്ടറുടെ മേൽനോട്ടത്തിൽ പൊലീസും നാട്ടുകാരും സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഇന്നും നാളെയും ലക്ഷദ്വീപ് തീരത്തു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ലക്ഷദ്വീപ് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.

തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും ശക്തമായ കടലാക്രമണമാണ്. കിഴക്കൻ ജെട്ടിയിൽ ഉയർന്നുവന്ന കൂറ്റൻ തിരമാലകൾ കടൽപ്പാറകളുടെ വലിയ കഷണങ്ങൾ കരയിലേക്ക് അടിച്ചു കയറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായി കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP