Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ ഒളിവിൽ; ലുക്കൗട്ട് നോട്ടീസുമായി കൊൽക്കത്ത പൊലീസ്

ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ ഒളിവിൽ; ലുക്കൗട്ട് നോട്ടീസുമായി കൊൽക്കത്ത പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ ഒളിവിൽ. ഈ സാഹചര്യത്തിലാണ് നൂപൂർ ശർമ്മയ്‌ക്കെതിരെ കൊൽക്കത്ത പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി.

4 തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണു നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ നാലാഴ്ച സമയം വേണമെന്നും നേരത്തേ കൊൽക്കത്ത പൊലീസിനു നൂപുർ ശർമ ഇമെയിൽ അയച്ചിരുന്നു.

ഇതിനിടെ, കോടതി നൂപുർ ശർമയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഗൗതം എന്നയാൾ സുപ്രീം കോടതിയെ സമീപിച്ചു. നൂപുർ പ്രവാചകനെതിരെ പറഞ്ഞതു ശരിയാണെന്നാണു ഹർജിയിലെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP