Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാം തവണയും പൊലീസിന് മുന്നിൽ ഹാജരായില്ല; നൂപുർ ശർമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി കൊൽക്കത്ത പൊലീസ്

നാലാം തവണയും പൊലീസിന് മുന്നിൽ ഹാജരായില്ല; നൂപുർ ശർമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി കൊൽക്കത്ത പൊലീസ്

സ്വന്തം ലേഖകൻ

കൊൽക്കത്ത: നൂപുർ ശർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടിസുമായി കൊൽക്കത്ത പൊലീസ്. നാലാം തവണയും സമൻസ് കൈപ്പറ്റിയിട്ടും പൊലീസിന് മുന്നിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് പൊലീസ് നൂപുർ ശർമ്മയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സ്റ്റേഷനിൽ ഹാജരാകാൻ അയച്ച സമൻസുകൾക്കൊന്നും നൂപുർ മറുപടി നൽകിയില്ല. കൊൽക്കത്ത സ്റ്റേഷനിൽ ഹാജരായാൽ ആരെങ്കിലും ആക്രമിച്ചേക്കാമെന്നും സുരക്ഷാ ഭീഷണി ഉണ്ടെന്നും നുപുർ പറഞ്ഞു. രണ്ടു പൊലീസ് സ്റ്റേഷനുകളിൽ നിന്നായി നാല് സമൻസുകൾ നൂപുറിന് ലഭിച്ചു. എന്നാൽ പൊലീസ് ഓഫിസർമാർക്കു മുൻപിൽ ഹാജരാവാൻ നാലു മാസത്തെ സാവകാശമാണു നൂപുർ ചോദിച്ചിട്ടുള്ളത്.

അതേസമയം വിവാദ പരാമർശങ്ങൾ നടത്തിയ നൂപുർ ശർമയ്‌ക്കെതിരെ സുപ്രീം കോടതി കഴിഞ്ഞദിവസം അതിരൂക്ഷ വിമർശനമുയർത്തി. ''അവരുടെ വിടുവായത്തം രാജ്യമാകെ തീപടർത്തി. ഇപ്പോൾ നടക്കുന്നതിനെല്ലാം അവർ ഒറ്റയാളാണ് ഉത്തരവാദി'' ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി.പർദിവാല എന്നിവർ ചൂണ്ടിക്കാട്ടി.

പരാമർശങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കണമെന്ന നൂപുറിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വാക്കാലുള്ള വിമർശനം. അതേസമയം പ്രവാചക നിന്ദയുടെ പേരിൽ നൂപുർ ശർമയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP