Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചാബിൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യം; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ആം ആദ്മി പാർട്ടി

പഞ്ചാബിൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യം; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ആം ആദ്മി പാർട്ടി

സ്വന്തം ലേഖകൻ

ചണ്ഡീഗഡ്: പഞ്ചാബിൽ എല്ലാമാസവും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി നൽകിയ വാഗ്ദാനമാണ് പാലിക്കുന്നത്. പദ്ധതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.പദ്ധതിയുടെ നടത്തിപ്പിനായി ഈ വർഷം ബജറ്റിൽ നിന്ന് 1800 കോടി നീക്കിവെച്ചിട്ടുണ്ട്. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തിരുന്നു. മന്ത്രിമാരുടെ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.

പഞ്ചാബിലെ 73. 39 ലക്ഷം ആളുകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. 60 ലക്ഷം ആളുകൾ മാസം 300 യൂനിറ്റിന് മേൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. എല്ലാ സർക്കാരും വാഗ്ദാനങ്ങൾ പാലിക്കാൻ അഞ്ച് വർഷം തികച്ച് എടുക്കുന്ന സാഹചര്യത്തിൽ ആം ആദ്മി പാർട്ടി തുടക്കത്തിൽ തന്നെ പ്രവർത്തിച്ച് തുടങ്ങുന്നുണ്ടെന്ന് മുഖ്യമന്ത്രി ഭഗ്വന്ത് മൻ പ്രതികരിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും പാർട്ടി പറഞ്ഞിരുന്നതാണ്. ഉടൻ തന്നെ അത് ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP