Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദയ്പൂർ കൊലപാതകം; കനയ്യലാലിനെ വധിച്ചവരുടെ പാക്കിസ്ഥാൻ ബന്ധത്തിനുള്ള കൂടുതൽ തെളിവുകൾ പുറത്ത്: വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായും റിപ്പോർട്ട്

ഉദയ്പൂർ കൊലപാതകം; കനയ്യലാലിനെ വധിച്ചവരുടെ പാക്കിസ്ഥാൻ ബന്ധത്തിനുള്ള കൂടുതൽ തെളിവുകൾ പുറത്ത്: വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായും റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഉദയ്പൂർ: കനയ്യലാൽ വധത്തിൽ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് സൂചന നൽകുന്ന തെളിവുകൾ ലഭിച്ചതായി എൻഐഎ. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകത്തിലെ പ്രതികളായ റിയാസ് അഖ്താരിക്കും ഘൗസ് മുഹമ്മദിനും നിർദേശങ്ങൾ നൽകിയിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

നബി വിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നും വലിയ രീതിയിൽ ആക്രമണങ്ങൾ നടത്തണമെന്നും ഹൈദറും ഇബ്രാഹിമും പ്രതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ആക്രമണങ്ങൾ നടത്തുന്നതിനായി ആർഡിഎക്സ് പോലുള്ള സ്‌ഫോടകവസ്തുക്കൾ സംഘടിപ്പിക്കാൻ റിയാസും ഘൗസും ശ്രമം നടത്തിയിരുന്നതായും ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. 'വലിയ രീതിയിൽ' എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.പ്രതികളിലൊരാളായ റിയാസ് അഖ്താരി തന്റെ ബൈക്കിന് 2611 എന്ന അക്കങ്ങളുള്ള നമ്പർ പ്‌ളേറ്റ് സ്വന്തമാക്കുന്നതിനായി അയ്യായിരം രൂപ അധികമായി മുടക്കി എന്ന് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

2008ലെ മുംബയ് ഭീകരാക്രമണം നടന്ന തീയതിയാണിത്. കനയ്യലാൽ എന്ന തയ്യൽക്കാരനെ കൊലപ്പെടുത്തിയതിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉദയ്പൂരിൽ നിന്നും 45 കിലോമീറ്റർ അകലെയായി പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികൾ കനയ്യലാലിനെ കൊലപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP