Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂർ മണ്ണിടിച്ചിലിൽ മരണം 81 ആയി; 55 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല: രക്ഷാപ്രവർത്തനം തുടരുന്നു

മണിപ്പൂർ മണ്ണിടിച്ചിലിൽ മരണം 81 ആയി; 55 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല: രക്ഷാപ്രവർത്തനം തുടരുന്നു

സ്വന്തം ലേഖകൻ

ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചു.55 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞു. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു. മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ ബംഗാളിൽനിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമ്മാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്. റെയിൽവൈ ലൈൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാനായി ഉണ്ടായിരുന്ന ജവാന്മാരുമാണ് അപകടത്തിൽപെട്ടത്. പ്രദേശത്ത് കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP