Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും

സ്വന്തം ലേഖകൻ

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. കൊലക്കേസിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമല സീയാർ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. ബലാത്സംഗ കേസിൽ ജയിലിലായിരുന്ന മുരുകൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നച്.

തിരുവണ്ണാമല സീയാർ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ് മുരുകൻ. ഇയാളുടെ ബന്ധുവായ പതിനാറുകാരിയെയാണ് മുരുകൻ ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മുരുകൻ അതിക്രമിച്ചു കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് മുരുകൻ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലിൽ നിന്നെത്തിയ മുരുകനോട് പെൺകുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള മാന്തോപ്പിലേക്കു പോയ മുരുകനെ ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വെട്ടേറ്റു പിടയുന്ന മുരുകനെയാണു കണ്ടത്. വൈകാതെ ഇയാൾ മരിച്ചു.

പരസ്യ ഭീഷണിയെ പറ്റി അറിവുണ്ടായിരുന്ന പൊലീസ് പെൺകുട്ടിയുടെ അച്ഛനെയും രണ്ടു ആൺമക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെൺമക്കളെ മാനസികമായി തകർക്കുമെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP