Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണ: വിൽപ്പന നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രസർക്കാർ തീരുമാനം

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണ: വിൽപ്പന നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രസർക്കാർ തീരുമാനം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിൽപ്പന നിയന്ത്രണം എടുത്തുകളയാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂറിന്റെ പ്രഖ്യാപനം.

വിൽപ്പന നിയന്ത്രണം എടുത്തുകളയുന്നതോടെ ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ നിർമ്മാതാക്കൾക്ക് വിപണന സ്വാതന്ത്ര്യം ലഭിക്കും. ഇതോടെ ഉത്പാദിക്കപ്പെടുന്ന അസംസ്‌കൃത എണ്ണ നിർമ്മാതാക്കൾക്ക് അവരുടെ താത്പര്യപ്രകാരം ആഭ്യന്തര വിപണിയിൽ വിൽപ്പന നടത്താൻ സാധിക്കും.

കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തോടെ ഒക്ടോബർ ഒന്ന് മുതൽ സർക്കാരിനോ അവരുടെ നോമിനികൾക്കോ സർക്കാർ കമ്പനികൾക്കോ അസംസ്‌കൃത എണ്ണ വിൽക്കാനുള്ള (പ്രൊഡക്ഷൻ ഷെയറിങ് കോൺട്രാക്റ്റ്) കരാറിലെ വ്യവസ്ഥകൾ ഒഴിവാക്കപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP