Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാൻഡിങിന് ശ്രമിക്കുന്നതിനിടെ ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്നു പേരടക്കം നാലു പേർ മരിച്ചു

ലാൻഡിങിന് ശ്രമിക്കുന്നതിനിടെ ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്നു പേരടക്കം നാലു പേർ മരിച്ചു

സ്വന്തം ലേഖകൻ

മുംബൈ: ലാൻഡിങിന് ശ്രമിക്കുന്നതിനിടെ ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു. ഏഴ് ഉദ്യോഗസ്ഥരും 2 പൈലറ്റുമാരുമായി പുറപ്പെട്ട ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്ററാണ് തകർന്നത്. ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്നു പേരടക്കം നാലു പേർ മരിച്ചു.

അടിയന്തര ലാൻഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ജുഹുവിലെ ഹെലിപ്പാഡിൽ നിന്ന് മുംബൈ ഹൈയിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നുവീണത്. 9 പേരെയും രക്ഷപ്പെടുത്തി എന്നാണ് നേരത്തേ തീരസുരക്ഷാ സേന അറിയിച്ചിരുന്നത്. ആശുപത്രിയിലെത്തിച്ച വേളയിൽ നാലു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഒഎൻജിസി അധികൃതർ പറഞ്ഞു.

ഹെലികോപ്റ്ററിനോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാൻഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. റിഗ്ഗിലെ ലാൻഡിങ് മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് കടലിൽ വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP