Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയിൽ വൻ കഞ്ചാവ് വേട്ട; അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ

മുംബൈയിൽ വൻ കഞ്ചാവ് വേട്ട; അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘമാണ് പിടിയിലായത്. 286 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വിപണിയിൽ 3.5 കോടി വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായാണ് രണ്ട് പേർ പിടിയിലായിരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് മുംബൈയിൽ വരുന്നെണ്ടെന്ന വിവരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതിനായി ഉപയോഗിച്ച വാഹനത്തെപ്പറ്റിയുള്ള രഹസ്യ വിവരവും ഇവർക്ക് ലഭിച്ചു. തുടർന്നാണ് സോലാപൂർ-മുംബൈ ഹൈവേയിൽ ഫീൽഡ് ഓപ്പറേഷൻ ടീമിനെ രണ്ട് ദിവസത്തേക്ക് വിന്യസിച്ചത്.

രാവിലെയോടെയാണ് സംശയാസ്പദമായ രീതിയിൽ കാർ വരുന്നത് കണ്ടത്. തുടർന്ന് പരിശോധന നടത്തിയപ്പോഴായിരുന്നു വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 95 പാക്കറ്റുകൾ കണ്ടെടുത്തത്. 95 പാക്കറ്റുകളിൽ നിന്നും 286 കിലോഗ്രാം കഞ്ചാവാണ് ലഭിച്ചത്. കള്ളക്കടത്തിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിന് പങ്കുണ്ട് എന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP