Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറാനിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം; മലയാളികൾ താമസിക്കുന്ന ഇടങ്ങളും കുലുങ്ങി

ഇറാനിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി; യുഎഇയിലും പ്രകമ്പനം; മലയാളികൾ താമസിക്കുന്ന ഇടങ്ങളും കുലുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുലുങ്ങി യുഎഇയും. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ആറ് സെക്കന്റോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ട്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് (ശനിയാഴ്ച) രാവിലെയാണ് ഇറാനിൽ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 7.37നാണ് ഇറാനിൽ ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ആറ് ഏഴ് സെക്കൻഡ് വരെയായിരുന്നു യുഎഇയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് താമസക്കാർ പറയുന്നു.

റിക്ടർ സ്‌കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഭൂചലനത്തിൽ ഇതിനുമുമ്പും യുഎഇയിൽ പ്രകമ്പനം ഉണ്ടായിരുന്നു. എന്നാൽ നേരത്തെ അനുഭവപ്പെട്ടതിലും തീവ്രത ഇത്തവണയുണ്ടായി എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.

യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാൻ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP