Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസമിലെ പ്രളയം; മരണം 107 ആയി: പ്രളയം ബാധിച്ചത് 54.50 ലക്ഷം ജനങ്ങളെ

അസമിലെ പ്രളയം; മരണം 107 ആയി: പ്രളയം ബാധിച്ചത് 54.50 ലക്ഷം ജനങ്ങളെ

സ്വന്തം ലേഖകൻ

ഗുവാഹതി: അസമിലെ പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു. 54.50 ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചതെന്നാണ് റിപ്പോർട്ട്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 17,500 പേരെയാണ് രക്ഷപ്പെടുത്തിയത്. നൂറകണക്കിന ദുരിതാശ്വാസ ക്യാമ്പുകളിലായി ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ബ്രഹ്മപുത്ര, ബരാക് നദികളും ഇവയുടെ പോഷകനദികളും കരകവിയുകയായിരുന്നു.

സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംസ്ഥാന സർക്കാറുമായി ചേർന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ദലൈലാമ 10 ലക്ഷം സംഭാവന ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് എഴുതിയ കത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ നാല് വർഷമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി കുറഞ്ഞത് 20,000 കോടി രൂപയുടെ സഹായ പാക്കേജ് വേണമെന്നാണ് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP