Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതി അധിക്ഷേപം പൊതു സ്ഥലങ്ങളിൽ വെച്ച് നടന്നാൽ മാത്രം എസ് സി, എസ് ടി വകുപ്പ്; കർണാടക ഹൈക്കോടതി

ജാതി അധിക്ഷേപം പൊതു സ്ഥലങ്ങളിൽ വെച്ച് നടന്നാൽ മാത്രം എസ് സി, എസ് ടി വകുപ്പ്; കർണാടക ഹൈക്കോടതി

സ്വന്തം ലേഖകൻ

ബംഗളൂരു: ജാതീയപരമായ അധിക്ഷേപം പൊതു സ്ഥലങ്ങളിൽ വെച്ച് നടന്നാൽ മാത്രമേ എസ് സി, എസ് ടി വകുപ്പുകൾ ചുമത്താൻ കഴിയൂയെന്ന് കർണാടക ഹൈക്കോടതി. കെട്ടിടത്തിനുള്ളിൽ വെച്ച് ജാതി അധിക്ഷേപം നടത്തിയെന്ന ദളിത് യുവാവിന്റെ പരാതി തള്ളിക്കൊണ്ടാണ് കർണാടക ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.

റിതേഷ് പിയാസ് എന്നയാൾ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് എന്നാരോപിച്ച് മോഹൻ എന്നയാളാണ് പരാതി നൽകിയത്. കെട്ടിടത്തിൽ ബേസ്മെന്റിനുള്ളിൽ ജോലി ചെയ്യവെ ഇയാൾ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി. എന്നാൽ ഈ ആരോപണം കോടതി തള്ളി. മാത്രമല്ല ഇത് കെട്ടിച്ചമച്ച പരാതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പൊതുസ്ഥലത്ത് വെച്ചല്ല ആരോപിക്കപ്പെടുന്ന സംഭവം നടന്നത്. മാത്രമല്ല സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്നവർ പരാതിക്കാരന്റെ സുഹൃത്തുക്കളുമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരനായ മോഹൻ ജോലി ചെയ്തിരുന്ന കെട്ടിടം ജയകുമാർ ആർ നായർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. ആരോപണ വിധേയനായ റിതേഷ് പിയാസും ഇദ്ദേഹവും തമ്മിൽ തർക്കമുണ്ട്. ജയകുമാർ ആർ നായർ ഈ കെട്ടിടം നിർമ്മിക്കുന്നതിനെതിരെ റിതേഷ് പിയാസ് കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. മോഹനിലൂടെ ജയകുമാർ റിതേഷിനെതിരെ പകരം വീട്ടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജാതി അധിക്ഷേപത്തിന് പുറമെ റിതേഷിനെതിരെ ദേഹോപദ്രവത്തിനും മുറിവേൽപ്പിക്കലിനും കേസെടുത്തിരുന്നു. എന്നാൽ മോഹന്റെ കൈയിലും നെഞ്ചിലും ചെറിയൊരു പാട് മാത്രമാണുള്ളതെന്നും ചോര പൊടിഞ്ഞിട്ടില്ലെന്നും അതിനാൽ സെക്ഷൻ 232 ചുമത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP