Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

രാജസ്ഥാനിൽ രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർ കിണറ്റിൽ മരിച്ച നിലയിൽ; മരിച്ച രണ്ട് സ്ത്രീകൾ പൂർണ ഗർഭിണികൾ

രാജസ്ഥാനിൽ രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർ കിണറ്റിൽ മരിച്ച നിലയിൽ; മരിച്ച രണ്ട് സ്ത്രീകൾ പൂർണ ഗർഭിണികൾ

ന്യൂസ് ഡെസ്‌ക്‌

ജയ്പുർ: രാജസ്ഥാനിലെ ജയ്പുർ ജില്ലയിൽ ഡുഡു നഗരത്തിലെ കിണറ്റിൽ മൂന്ന് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. മരിച്ച സ്ത്രീകളിൽ രണ്ടുപേർ പൂർണ ഗർഭിണികളാണ്.

സഹോദരിമാരായ കലു ദേവി, മംമ്ത, കമലേഷ് എന്നിവരാണ് മരിച്ച സ്ത്രീകൾ. മരിച്ച കുട്ടികളിൽ ഒരാൾക്ക് നാല് വയസ്സും മറ്റേയാൾക്ക് 27 ദിവസവും മാത്രമാണ് പ്രായം. കുട്ടികൾ രണ്ടുപേരും കലു ദേവിയുടെ മക്കളാണ്. മംമ്താ ദേവിയും കമലേഷും പൂർണ ഗർഭിണികളാണ്.

ഇവരുടെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്നാണ് ആരോപണം. 15 ദിവസം മുൻപ് അമ്മായിയമ്മയുടെ മർദനത്തിൽ കണ്ണിനു പരുക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP