Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എട്ട് വർഷവും പരിശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പെടുക്കാൻ'; ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി

'എട്ട് വർഷവും പരിശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പെടുക്കാൻ'; ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

രാജ് കോട്ട്: ഗാന്ധിജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പെടുക്കാൻ എട്ട് വർഷവും ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മെഗാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത് . ബിജെപി ഭരണത്തിലിരുന്ന കഴിഞ്ഞ എട്ട് വർഷവും അവർ സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്തിച്ചേരാനാണ് ശ്രമിച്ചതെന്നും ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി അവകാശപ്പെട്ടു.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊള്ളുന്നത്. ദരിദ്രം അനുഭവിക്കുന്ന മൂന്ന് കോടിയോളം ആളുകൾക്ക് വീട് നൽകാൻ സർക്കാരിന് സാധിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രിയും അവകാശപ്പെട്ടു.

ഗുജറാത്തിലെ രാജ്‌കോട്ടിൽ പട്ടേൽ സേവാ സമാജ് നിർമ്മിച്ച മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷമാണ് മെഗാ റാലിയെ മോദി അഭിസംബോധന ചെയ്തത്. യുപിഎ സർക്കാറിന്റെ കാലത്ത് ഗുജറാത്തിൽ വികസന പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ഫയലുകൾ മനപ്പൂർവം മടക്കി അയച്ചിരുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേൽ സമുദായത്തിന് കരുത്തുള്ള മേഖലയിൽ മോദി വമ്പൻ റാലി നടത്തുന്നത്. വൈകീട്ട് ഗാന്ധിനഗറിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 175 കോടി ചെലവിൽ നിർമ്മിച്ച നാനോ യൂറിയ പ്ലാന്റും ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്തിൽ സന്ദർശനം നടത്തും.

താൻ ഇന്ന് ഈ നിലയിലെത്താൻ കാരണം ഗുജറാത്ത് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് വർഷങ്ങൾക്ക് മുൻപ് ഗുജറാത്ത് തന്നെ പറഞ്ഞയച്ചതാണ്. പക്ഷെ ഗുജറാത്തിന് തന്നോടുള്ള സ്നേഹം കൂടിയിട്ടേ ഉള്ളൂ. ഗുജറാത്തിലെ ജനങ്ങളോട് താൻ എല്ലാക്കാലത്തും നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP