Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഇന്റർനെറ്റിൽ; സുരക്ഷ ആവശ്യപ്പെട്ട് സിംഗപ്പുർ സർക്കാരിനെ സമീപിച്ച് അങ്കിതി ബോസ്

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഇന്റർനെറ്റിൽ; സുരക്ഷ ആവശ്യപ്പെട്ട് സിംഗപ്പുർ സർക്കാരിനെ സമീപിച്ച് അങ്കിതി ബോസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെ സിംഗപ്പുർ സർക്കാരിൽ നിന്നും സുരക്ഷ ആവശ്യപ്പെട്ട് ഇന്ത്യൻ വംശജ അങ്കിതി ബോസ്. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് സിംഗപ്പുർ ആസ്ഥാനമായ സ്റ്റാർട്ടപ് കമ്പനി സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതിന് പിന്നാലെയാണ് അങ്കിതിയുടെ ചിത്രങ്ങളും ചാറ്റുകളും ഇന്റർനെറ്റ് വഴി വ്യാപകമായി പ്രചരിച്ചത്.

തന്റെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഉൾപ്പെടെ ഹാക്ക് ചെയ്തതായി പരാതി നൽകിയ ഇവർ സംരക്ഷണം ആവശ്യപ്പെട്ട് സിംഗപ്പുർ സർക്കാരിനെ സമീപിക്കുക ആയിരുന്നു. കഴിഞ്ഞ ഏഴു ദിവസമായി താൻ വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നതെന്നും അങ്കിതി സമൂഹമാധ്യമത്തിൽ കുറിച്ചു. സിംഗപ്പുരിലെ പ്രമുഖ സ്റ്റാർടപ് കമ്പനികളിൽ ഒന്നായ സിലിംഗോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ അങ്കിതയെ മാർച്ച് 31നാണ് സസ്‌പെൻഡ് ചെയ്തത്. കമ്പനി അക്കൗണ്ടിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് അങ്കിതിയെ സസ്‌പെൻഡ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിൽ മേയിൽ ഇവരെ കമ്പനിയിൽനിന്നു പുറത്താക്കുകയും ചെയ്തു.

'എന്റെ സ്വകാര്യ ചിത്രങ്ങൾ, ചാറ്റുകൾ, മറ്റു പ്രധാന രേഖകൾ എന്നിവ അനുവാദമില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി കരുതുന്നു. ഇപ്പോൾ അതിന്റെ വിവിധ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്നതിൽ മിക്കതും വ്യാജമാണ്. എങ്കിലും അവ അപകടകരമാണ്. ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.' അങ്കിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്നെ ഭീഷണിപ്പെടുത്താനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമിക്കുന്നതിനാലാണ് നിയമപരിരക്ഷ തേടിയതെന്ന് അങ്കിതി പറഞ്ഞു.

      View this post on Instagram

A post shared by Ankiti Bose (@ankitibose)


എന്നാൽ അങ്കിതിക്കെതിരായ ആരോപണങ്ങളെക്കുറിച്ചോ ഓഡിറ്റിന്റെ കണ്ടെത്തലുകളെക്കുറിച്ചോ സ്ഥാപനം വിശദീകരിച്ചിട്ടില്ല. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച അങ്കിതി തന്നെക്കുറിച്ച് ലഭിച്ചെന്നു പറയുന്ന പരാതി ഇതുവരെ കണ്ടിട്ടില്ലെന്നും അറിയിച്ചിരുന്നു. സിംഗപ്പുരിലെ പ്രശസ്തമായ ഇകൊമേഴ്‌സ് സ്ഥാപനമാണ് സിലിംഗോ. വസ്ത്രവ്യാപാരികൾക്കും ഫാക്ടറികൾക്കും സാങ്കേതികവിദ്യ വിതരണം ചെയ്യുകയാണ് സിലിംഗോ ചെയ്യുന്നത്. 2015ൽ ചീഫ് ടെക്‌നോളജി ഓഫിസറായ ധ്രുവ് കപൂറുമായി ചേർന്നാണ് അങ്കിതി സിലിംഗോ ആരംഭിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP