Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരസേനയിൽ പുതുചരിത്രമെഴുതി ക്യാപ്റ്റൻ അഭിലാഷ ബറാക്; ആദ്യവനിതാ കോംബാറ്റ് പൈലറ്റാവാൻ ഭാഗ്യം ലഭിച്ച ഈ യുവതി സേനയുടെ രുദ്രാ ഹെലികോപ്റ്ററിൽ പറക്കും

കരസേനയിൽ പുതുചരിത്രമെഴുതി ക്യാപ്റ്റൻ അഭിലാഷ ബറാക്; ആദ്യവനിതാ കോംബാറ്റ് പൈലറ്റാവാൻ ഭാഗ്യം ലഭിച്ച ഈ യുവതി സേനയുടെ രുദ്രാ ഹെലികോപ്റ്ററിൽ പറക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കരസേനയിലെ ആക്രമണവിഭാഗത്തിൽ ആദ്യ വനിതാ പൈലറ്റായി പുതുചരിത്രമെഴുതി ക്യാപ്റ്റൻ അഭിലാഷ ബറാക്. സേനയുടെ വ്യോമ വിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റാകാൻ (കോംബാറ്റ് ഏവിയേറ്റർ) ഭാഗ്യം ലഭിക്കുന്ന ആദ്യ വനിത എന്ന ഖ്യാതിയാണ് അഭിലാഷ സ്വന്തം പേരിലെഴുതിയത്. സേനയുടെ രുദ്ര ഹെലികോപ്റ്ററാവും അഭിലാഷ പറത്തുക.

നാസിക്കിലെ സേനാ അക്കാദമിയിൽ നിന്നു പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അഭിലാഷ ഔദ്യോഗികമായി പൈലറ്റ് ആകുന്നതിന്റെ ഭാഗമായുള്ള ചിഹ്നം (വിങ്‌സ്) യൂണിഫോമിൽ ചേർത്തു. എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിലാണ് ഇതുവരെ വനിതകളെ നിയോഗിച്ചിരുന്നത്.

ഹരിയാന പഞ്ച്കുല സ്വദേശിയാണ് അഭിലാഷ. 2018 സെപ്റ്റംബറിലാണ് അഭിലാഷ സേനയിൽ ചേർന്നത്. അച്ഛനും സഹോദരനും സേനാംഗങ്ങളാണ്. ഇവരുടെ പാത പിന്തുടർന്നാണ് അഭിലാഷയും സേനയിലെത്തിയത്. വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സഹോദരന്റെ പാസിങ് ഔട്ട് പരേഡ് നേരിൽ കണ്ടതാണു സേനയിൽ ചേരാൻ അഭിലാഷയ്ക്കു പ്രചോദനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP