Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ; വിവിധ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ; വിവിധ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കും

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഒട്ടേറെ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനും, പൂർത്തീകരിച്ച പദ്ധതികൾ ജനങ്ങൾക്ക് സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. വൈകീട്ട് 5.15 ഓടെയാണ് പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. അദ്ദേഹത്തെ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും മന്ത്രിമാരും ചേർന്ന് വരവേറ്റു. മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഡിഎംകെ നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിൽ നിന്നും റോഡ് ഷോയായാണ് പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിക്കായി വിപുലമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ചെന്നൈയിൽ നിർമ്മിച്ച 1152 വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ ചെന്നൈ എഗ്മോർ, രാമേശ്വരം, മധുര, കട്ട്പാടി, കന്യാകുമാരി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് തറക്കല്ലിടും. ഇത് കൂടാതെ 31,500 കോടിയുടെ വിവിധ പദ്ധതികൾക്കും അദ്ദേഹം തുടക്കമിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP