Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗോതമ്പിന് പിന്നാലെ പഞ്ചസാര കയറ്റുമതിക്കും നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിക്കും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന ഉത്സവകാലത്ത് രാജ്യത്ത് ക്ഷാമവും അതിരൂക്ഷമായ വിലക്കയറ്റവും ഉണ്ടാകാമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് അടിയന്തര നിയന്ത്രണത്തിന് നിർബന്ധിതമായത്. മോദിസർക്കാർ വന്നശേഷം പഞ്ചസാര കയറ്റുമതി ക്രമാതീതമായി ഉയർന്നത് കയറ്റുമതി വ്യവസായികൾക്ക് വൻനേട്ടമായപ്പോൾ ആഭ്യന്തരവിപണിയിൽ സ്ഥിതി വഷളായി.

ഇതോടെ, ഈ സീസണിൽ കയറ്റുമതി ചെയ്യുന്ന പഞ്ചസാരയുടെ അളവ് പരമാവധി ഒരു കോടി ടണ്ണായി ഭക്ഷ്യമന്ത്രാലയം നിശ്ചയിച്ചു. ജൂൺ ഒന്നുമുതൽ ഒക്ടോബർ 31 വരെ പഞ്ചസാര കയറ്റുമതി ചെയ്യാൻ മില്ലുകളും കയറ്റുമതി വ്യവസായികളും ഭക്ഷ്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. 2021-22ൽ 90 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ കരാറായിരുന്നു. ഇതിൽ 82 ലക്ഷം ടൺ പഞ്ചസാര ഗോഡൗണുകളിൽനിന്ന് അയച്ചു. 78 ലക്ഷം ടൺ കയറ്റുമതി ചെയ്തു. ഇതു സർവകാല റെക്കോഡാണ്. 2017-18ൽ 6.2 ലക്ഷം ടൺ, 2018-19ൽ 38 ലക്ഷം ടൺ, 2019-20ൽ 59.60 ലക്ഷം ടൺ വീതം പഞ്ചസാരയാണ് കയറ്റുമതി ചെയ്തത്. 2020-21ൽ 60 ലക്ഷം ടൺ ലക്ഷ്യമിട്ട സ്ഥാനത്ത് 70 ലക്ഷം ടൺ കയറ്റുമതി ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP