Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കശ്മീരിൽ ടിക് ടോക് താരത്തെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; 10 വയസ്സുകാരനും പരിക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണം

കശ്മീരിൽ ടിക് ടോക് താരത്തെ  ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; 10 വയസ്സുകാരനും പരിക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ ടിക് ടോക് താരമായ 35കാരി അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അനന്തരവനും 10 വയസ്സുകാരനുമായ കുട്ടിക്കും അമ്രീൻ ഭട്ടിനും നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്രീൻ ഭട്ട് താമസിക്കുന്ന വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് അമ്രീൻ മരിച്ചതെന്ന് കശ്മീർ സോൺപൊലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞ് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ ശ്രീനഗറിൽ വീടിന് പുറത്ത് പൊലീസുകാരനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. ഇയാളെ രക്ഷിക്കാൻ ഓടിയെത്തിയ ഏഴുവയസ്സുകാരിയായ മകൾക്കും പരിക്കേറ്റു. അമ്രീൻ ഭട്ടിന്റെ ടിക് ടോക് വീഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP