Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയും; ആപ് അടക്കം പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചാൽ കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു

കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയും; ആപ് അടക്കം പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചാൽ കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ആം ആദ്മി പാർട്ടി പോലുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേരുകയും പിന്തുണക്കുകയും ചെയ്യുന്നത് കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും എന്ന് കെസി.ആർ പറഞ്ഞു. നിലവിൽ പഞ്ചാബിൽ നടക്കുന്ന കർഷകസമരം കണക്കിലെടുത്ത് വിളകൾക്ക് താങ്ങുവില സംബന്ധിച്ച് ഭരണഘടനാ ഗ്യാരണ്ടി ലഭിക്കുന്നതുവരെ രാജ്യത്തിനായി പ്രക്ഷോഭം തുടരാൻ കർഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്കും കഴിഞ്ഞ വർഷം കർഷക നിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ പഞ്ചാബിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷം നീണ്ടുനിന്ന സമരത്തിൽ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ഒപ്പം അവർക്ക് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് തെലങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന വൻ പ്രക്ഷോഭത്തെ നയിച്ച നേതാക്കളിലൊരാളായ പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്തും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP