Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി; ദേശ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി; ദേശ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സുരക്ഷയുൾപ്പെടെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.

പഞ്ചാബിന്റെ സുരക്ഷ സംബന്ധിച്ചകാര്യങ്ങളായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത്. അടുത്തിടെ അതിർത്തി കടന്ന് ഡ്രോണുകൾ എത്തിയതും ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണവും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായോട് വിഷയം ചർച്ച ചെയ്തത്.

അതിർത്തി കടന്ന് ഡ്രോണുകൾ എത്തുന്നത് തടയാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളായിരുന്നു ഉന്നയിച്ച മറ്റൊരു വിഷയം. ഇതിനെല്ലാം പുറമേ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളും അമിത് ഷായോട് ഭഗവന്ത് മൻ വിവരിച്ചിട്ടുണ്ട്.

ദേശ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചതായും ഭഗവന്ത് മൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP